Wednesday, 10 March 2010

ബ്ലോഗ്ഗില്‍ ഗൂഗിള്‍ അനലിടിക്സ് ചേര്കുവാന്‍

ഗൂഗിള്‍ അനലിടിക്സ് ഉപയോഗിച്ച് വെബ്സൈറ്റ് അല്ലെങ്കില്‍ ബ്ലോഗില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നു. ഗൂഗിള്‍ അനലിടിക്സില്‍ സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണം, ദിവസം, സമയം, കൂടാതെ ലോകത്തില്‍ ഏതൊക്കെ സ്ഥലത്തുള്ള ആളുകള്‍ സൈറ്റ് സന്ദര്‍ശിച്ചു എന്നെല്ലാം നമുക്ക് അറിയാന്‍ പറ്റുന്നു. ഇതെല്ലം തികച്ചും സൌജന്യവും ആണ്.

ഗൂഗിള്‍ അനലിടിക്സ് ഉപയോഗിക്കുന്ന വിധം : - 
ഗൂഗിള്‍ അക്കൗണ്ട്‌ ഗൂഗിള്‍ അനലിടിക്സില്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യം ഗൂഗിള്‍ അനലിടിക്സ സൈറ്റ് തുറന്ന ശേഷം (ഗൂഗിള്‍ അനലിടിക്സില്‍പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ) 

ഗൂഗിള്‍ അനലിടിക്സില്‍ സൈറ്റ് തുറന്ന ശേഷം Sign Up Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക

 സൈന്‍ അപ്പ്‌ പേജില് ജിമെയില്‍ ഐടി യും പാസ്‌വോര്‍ഡും ഉപയോഗിച്ച സൈന്‍ അപ്പ്‌ ചെയ്യാവുന്നതാണ് അല്ലെങ്കില്‍ പുതിയൊരു ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടാക്കേണ്ടി വരും.
ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഗൂഗിള്‍ അനലിടിക്സ് സൈന്‍ അപ്പ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഗൂഗിള്‍ അനലിടിക്സ് പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക. ഈ പേജില്‍ വെബ്‌ സൈറ്റിന്റെ URL , അക്കൗണ്ട്‌ പേര് , ടൈം സോണ്‍ , രാജ്യം എന്നിവ പൂരിപ്പിക്കുക. അതിനു ശേഷം continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക 
കോണ്ടാക്റ്റ് ഇന്‍ഫര്‍മേഷന്‍ പേജില്‍ പേര്, രാജ്യം എന്നിവ രേഖപ്പെടുത്തുക അതിനുശേഷം continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ടേംസ് ആന്‍ഡ്‌ കണ്ടിഷന്‍ ടിക്ക് മാര്‍ക്ക്‌ ചെയ്യുക അതിനു ശേഷം create new account  ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  ഗൂഗിള്‍ അനലിടിക്സ് കോഡ് കോപ്പി ചെയ്യുക
ഗൂഗിള്‍ അനലിടിക്സ് കോഡ് കോപ്പി ചെയ്തതിനു ശേഷം. ഗൂഗിള്‍ ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ തുറക്കുക, ഏത് ബ്ലോഗിലാണോ ഗൂഗിള്‍ അനലിടിക്സ് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് ആ ബ്ലോഗില്‍ Layout ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ലയൌട്ട് പേജില്‍ Ad a gadget  ക്ലിക്ക് ചെയ്ത ശേഷം ഗാട്ജെറ്റ് പേജില്‍ നിന്നും HTML /Javascript ഗാട്ജെറ്റ് സെലക്ട്‌ ചെയ്യുക





Configure HTML /Javascript   പേജില്‍ നേരത്തെ കോപ്പി ചെയ്ത കോഡ് പേസ്റ്റ് ചെയ്യുക. അതിനു ശശം സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
ഗൂഗിള്‍ അനലിടിക്സ്  സാമ്പിള്‍ റിപ്പോര്‍ട്ട്‌

ജി മെയിലില്‍ ഫോട്ടോ ചേര്‍ക്കുവാന്‍

ജി മെയിലില്‍ എങ്ങനെയാണു ഫോട്ടോ ചേര്‍ത്ത് അയക്കുന്നത്
1. ജി മെയിലില്‍ ലോഗിന്‍ ചെയ്ത ശേഷം സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക

01

2. സെറ്റിംഗ്സ് പേജില്‍ ലാബ്സ് ക്ലിക്ക് ചെയ്യുക

2

3. ലാബ്‌ സെറ്റിംഗ്സ് പേജില്‍ Inserting images കണ്ടെത്തി ഇനേബിള്‍  തിരഞ്ഞെടുക്കുക


03

4. അതിനുശേഷം Save Changes ക്ലിക്ക് ചെയ്യുക 

04

5. ഇനി Compose Mail ക്ലിക്ക് ചെയ്യുക , ജി മെയില്‍ ടൂള്‍ബാറില്‍ പുതിയ ഒരു ഐകോണ്‍ ശ്രദ്ധിക്കുക 

05

6. ജി മെയിലില്‍ ഫോട്ടോ ഇടാനായി ആ പുതിയ ഐകൊണില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം ഫോട്ടോ തിരഞ്ഞെടുക്കുക  

06

7. കമ്പ്യൂട്ടറില്‍ നിന്നും ഫോട്ടോ ലോഡ് ചെയ്ത ശേഷം ഫോട്ടോ ജി മെയിലില്‍ ചേര്‍ക്കാനായി Add Image ബട്ടണ്‍ ക്ലിക്ക് ചെയ്യുക

07

8. ഇപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഫോട്ടോ ജി മെയിലില്‍ കാണാം